Through historical trajectories:
Thottathil Mana, the members of which family have an undeniable place of their own among the Samaveda scholars of the present day and also the greater ones of the past, have served the world with the samaveda tradition of Panjal, a place enriched with the culture and tradition of yajnas.
They have taken part in many yagas and have been keeping their unique place in the culture even to this day. Brahmasree Kuttan Namboothiri is one such person of the new era who remains unparalleled in the fields of Upasana, veda, jyothisha and Thanthra. The speciality of Thottathil Mana lies in Vettekkaran (kiratha Shiva), their Paradevatha. The Kiratharudra Sreevidyapeedham runs according to the instructions and guidance of Sri Kuttan Namboothiri, with Vettekkaran as the central point.
MAHAKIRATHA RUDRA YAJNAM
The Mahakiratha Rudra Yajnam is the yearly festival of Lord Vettekkaran. Devotees all around the world come pouring in to be part of the yajnam which embraces vaidika and thanthrika ceremonies, the most important being the throwing of 12,008 coconuts, symbolizing the mountaneous hurdles and hardships of life shattered by the Lord with much ease and in no time. Devotees come from all over the world to watch and be part of the offerings. Oottu (offering of food), pattu (kalam pattu) and kottu (drums) are the main elements of Vettekkaran pattu. The chathushatham (payasam) and koottappam are special nivedyams of the festival.
Almost all the looming personalities in the field of art, culture, literature and spirituality have visited this place over the period of time. Apart from panchavadyam, melam and ezhunallippu, temple arts, folk arts and cultural programmes involving people from different spheres of art and culture, not only pleases the eyes and ears but also erases all boundaries of land and language. The Mahakiratha Rudra Yajnam thus emerges as a stage, a yajnasala for all of humanity, weaving all souls together in one single prayer for its prosperity and upliftment.
ചരിത്ര പഥങ്ങളിലൂടെ :
യജ്ഞ സംസ്‌കൃതിയാൽ, പാരമ്പര്യത്താൽ, സമ്പൂഷ്‌ടീകരിക്കപ്പെട്ട പാഞ്ഞാളിലെ സാമവേദ പാരമ്പര്യത്താൽ ലോകത്തിനെ പരിസേവിച്ച മഹാരഥന്മാരായ പൂർവ്വികരും, വർത്തമാനകാലത്തിൽ സാമവേദ പണ്ഡിതന്മാർക്കിടയിൽ എടുത്തു പറയേണ്ടതായ സ്ഥാനവും ഉള്ള നമ്പൂതിരി കുടുംബം (കേരള ബ്രാഹ്മണർ) ആണ് തോട്ടത്തിൽ മനയിലെ അംഗങ്ങൾ. അനേകം യാഗങ്ങളിൽ പങ്കെടുക്കുകയും, തങ്ങളുടേതായ സ്ഥാനം സ്തുത്യർഹമായി നിർവഹിക്കുകയും ഇന്നും നിർവഹിച്ചു പോരുകയും ചെയ്യുന്നു.
ബ്രഹ്മശ്രീ കുട്ടൻ നമ്പൂതിരി പുതുതലമുറയിലെ അദ്വീതീയനായ ഉപാസകനും, വേദ, ജ്യോതിഷ, തന്ത്രമേഖലകളിൽ പ്രാവണ്യം തെളിയിച്ച പണ്ഡിതനും ആണ്. തോട്ടത്തിൽ മനയുടെ ഏറ്റവും പ്രധാനവും പ്രത്യേകവുമായ സവിശേഷത ഇവരുടെ കുലദേവതയായ വേട്ടേക്കരൻ (കിരാത ശിവൻ ) ആണ്. കുട്ടൻ നമ്പൂതിരിയുടെ നിർദ്ദേശ ശിക്ഷണത്താൽ ശ്രീ കിരാതരുദ്ര ശ്രീവിദ്യാപീഠം, വേട്ടേക്കരനെ അടിസ്ഥാനമാക്കി, ഇവിടെ പ്രവർത്തിച്ചു വരുന്നു.
മഹകിരാതരുദ്ര യജ്‌ഞം
വാർഷികമായി നടന്നുവരുന്ന വേട്ടേക്കരന്റെ തിരുവുത്സവമാണ് 'മഹകിരാതരുദ്ര യജ്‌ഞം '. വൈദീക താന്ത്രിക ചടങ്ങുകളാൽ സമ്പുഷ്ടമായ മഹാകിരാതരുദ്രയജ്ഞത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഭക്തർ വന്നു ചേരാറുണ്ട്. 12008 നാളികേരമേറോട് കൂടിയ വേട്ടേക്കരൻ പാട്ടാണ് ഇതിലെ സവിശേഷ ചടങ്ങ്. ഈ വഴിപാട് നടത്തുവാനായി പല രാജ്യങ്ങളിൽ നിന്നും പോലും ഭക്തർ എല്ലാ വർഷവും ഇല്ലത്തു വന്നു പോകുന്നു. കൊട്ടും, പാട്ടും, ഊട്ടും ഇഷ്ടപെടുന്ന ഭഗവാന് തന്റെ ഭക്തർക്ക് കൊടുക്കുന്ന അന്നദാനത്തിന് വലീയ പ്രാധാന്യമാണ്.
ചതുശ്ശതവും കൂട്ടപ്പവും പന്തീരായിരത്തിന്റെ പ്രത്യേകതയാണ്. കല-സാംസ്കാരിക -സാഹിത്യ -ആധ്യാത്മീക മേഖലകളിലെ പ്രാഗത്ഭ്യരായവരിൽ ഇവിടെ വന്നു പോകാത്തവർ വിരളമാണ്. പഞ്ചവാദ്യം, മേളം, എഴുന്നള്ളിപ്പ് എന്നിവ കൂടാതെ ക്ഷേത്രകലകളും, നാടൻ കലകളും, ജനകീയ കലകളും നിറയ്‌ക്കുന്ന കണ്ണിനും കാതിനും ആനന്ദകരമായ വൈവിധ്യങ്ങൾ ദേശ-ഭാഷാ അതിർവരമ്പുകളെ ഭേദിച്ച് മാനവ ആയിക്കയത്തിനുള്ള ഒരു യജ്ഞ വേദി കൂടിയാണ് ഈ മഹകിരാതരുദ്രയജ്‌ഞം.